Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gokulam FC

കാ​ൽ​പ​ന്തി​ന്‍റെ പെ​ൺ​പൂ​ര​ത്തി​ന് ഇ​ന്നു കൊ​ട്ടി​ക്ക​ലാ​ശം

തൃ​​​ശൂ​​​ർ: കേ​​​ര​​​ള വി​​​മ​​​ണ്‍​സ് ലീ​​​ഗ് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്നു കൊ​​​ട്ടി​​​ക്ക​​​ലാ​​​ശം. തൃ​​​ശൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ വൈ​​കു​​ന്നേ​​രം നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന ഫൈ​​​ന​​​ലി​​​ൽ ഗോ​​​കു​​​ലം എ​​​ഫ്സി, കൊ​​​ച്ചി ലോ​​​ഡ്സ് ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​​ഡ​​​മി​​​യു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടും.

ഫെ​​​ബ്രു​​​വ​​​രി 27ന് ​​​ആ​​​രം​​​ഭി​​​ച്ച ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ ലീ​​​ഗ് ഘ​​​ട്ട​​​ത്തി​​​ൽ എ​​​ട്ട് ടീ​​​മു​​​ക​​​ൾ മാ​​​റ്റു​​​ര​​​ച്ചു. മി​​​ക​​​ച്ച നാ​​​ലു ടീ​​​മു​​​ക​​​ൾ സൂ​​​പ്പ​​​ർ ഫോ​​​റി​​​ലേ​​​ക്കു യോ​​​ഗ്യ​​​ത നേ​​​ടി. സൂ​​​പ്പ​​​ർ ഫോ​​​റി​​​ലെ ക​​​ടു​​​ത്ത പോ​​​രാ​​​ട്ട​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ തു​​​ല്യ​​​പോ​​​യി​​​ന്‍റ് നേ​​​ടി​​​യ ഗോ​​​കു​​​ലം എ​​​ഫ്സി ഗോ​​​ൾ ആ​​​വ​​​റേ​​​ജി​​​ൽ ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി. ലോ​​​ഡ്സ് എ​​​ഫ്എ കൊ​​​ച്ചി ര​​​ണ്ടാം​​​സ്ഥാ​​​ന​​​ക്കാ​​​രാ​​​യും ഫൈ​​​ന​​​ലി​​​ൽ ക​​​ട​​​ന്നു.

ലീ​​​ഗ് ഘ​​​ട്ട​​​ത്തി​​​ൽ ഗോ​​​കു​​​ല​​​ത്തി​​​നു മേ​​​ൽ​​​ക്കൈ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സൂ​​​പ്പ​​​ർ ഫോ​​​റി​​​ൽ ലോ​​​ഡ്സ് എ​​​ഫ്എ​​​യു​​​ടെ ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വാ​​​യി​​​രു​​​ന്നു. മി​​​ക​​​ച്ച ഒ​​​ത്തി​​​ണ​​​ക്ക​​​വും ആ​​​ക്ര​​​മ​​​ണ​​​നി​​​ര​​​യു​​​ടെ മി​​​ക​​​വും ലോ​​​ഡ്സി​​​നെ ഫൈ​​​ന​​​ലി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചു. മ​​​റു​​​വ​​​ശ​​​ത്ത്, സ്ഥി​​​ര​​​ത​​​യാ​​​ർ​​​ന്ന പ്ര​​​ക​​​ട​​​ന​​​വും ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധ​​​വും ഗോ​​​കു​​​ല​​​ത്തി​​​നു ക​​​രു​​​ത്താ​​​യി.

ഗോ​​​ള​​​ടി​​​യി​​​ൽ ലോ​​​ഡ്സ് എ​​​ഫ്എ കൊ​​​ച്ചി​​​യു​​​ടെ ക​​​ണ്ണൂ​​​ർ സ്പോ​​​ർ​​​ട്സ് ഡി​​​വി​​​ഷ​​​ൻ താ​​​രം നേ​​​ഹ സ​​​ജി ഏ​​​ഴു ഗോ​​​ളു​​​ക​​​ളു​​​മാ​​​യി ടോ​​​പ് സ്കോ​​​റ​​​ർ​​​ പ​​​ട്ടി​​​ക​​​യി​​​ൽ മു​​​ന്നി​​​ലാ​​​ണ്.

ഗോ​​​കു​​​ലം എ​​​ഫ്സി​​​യു​​​ടെ വൈ​​​ഷ്ണ​​​വി ധ​​​ർ​​​മ​​​രാ​​​ജും മ​​​സ്കാ​​​ൻ സു​​​ബ്ബ​​​യും ആ​​​റു ഗോ​​​ളു​​​ക​​​ൾ വീ​​​തം നേ​​​ടി തൊ​​​ട്ടു​​​പി​​​ന്നി​​​ലു​​​ണ്ട്. ഫൈ​​​ന​​​ലി​​​ൽ ഇ​​​വ​​​രു​​​ടെ പ്ര​​​ക​​​ട​​​നം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും. ലീ​​​ഗി​​​ൽ ഇ​​​ന്‍റ​​​ർ കേ​​​ര​​​ള എ​​​ഫ്സി​​​യെ 14-0 സ്കോ​​​റി​​​ന് ലോ​​​ഡ്സ് ത​​​റ​​​പ​​​റ്റി​​​ച്ച​​​താ​​​ണ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ജ​​​യം.

മ​​​ല​​​യാ​​​ളി​​​താ​​​ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മു​​​ള്ള ലോ​​​ഡ്സ് എ​​​ഫ്എ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജു​​​മാ​​​യി കൈ​​​കോ​​​ർ​​​ത്താ​​​ണ് ടീ​​​മി​​​നെ ഇ​​​റ​​​ക്കി​​​യ​​​ത്. ജ​​​യ​​​ത്തി​​​ൽ​​​കു​​​റ​​​ഞ്ഞ​​​തൊ​​​ന്നും പ്ര​​​തീ​​​ക്ഷിക്കു​​​ന്നി​​​ല്ലെ​​​ന്ന് ഹെ​​​ഡ് കോ​​​ച്ചും മു​​​ൻ സ​​​ന്തോ​​​ഷ് ട്രോ​​​ഫി താ​​​രവു​​​മാ​​​യ സോ​​​ളി സേ​​​വ്യ​​​റും ടീം ​​​എം​​​ഡി ഡെ​​​റി​​​ക് ഡി​​​ക്കോ​​​ത്തും പ​​​റ​​​ഞ്ഞു. പ്രി​​​യ​​​ങ്ക പ്ര​​​ശാ​​​ന്ത് ഹെ​​​ഡ് കോ​​​ച്ചാ​​​യ ഗോ​​​കു​​​ലം എ​​​ഫ്സി​​​യും തി​​​ക​​​ഞ്ഞ കി​​​രീ​​​ട​​​പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ്.

Latest News

Corehub Up